Sunday, May 19, 2024
HomeIndiaറുപെയുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണ് -നിര്‍മല സീതാരാമന്‍

റുപെയുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണ് -നിര്‍മല സീതാരാമന്‍

വാഷിംങ്ടണ്‍: റുപെ(റുപെ ആന്‍ഡ് പെമെന്‍റ്) യുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

പ്രശസ്ത സാമ്ബത്തിക വിദഗ്ധന്‍ ഈശ്വര്‍ പ്രസാദുമായുള്ള ചര്‍ച്ചക്കിടയിലാണ് നിര്‍മല സീതാരാമന്‍റെ പരാമര്‍ശം. നിലവില്‍ സിംഗപൂരും യു.എ.ഇയും തങ്ങളുടെ രാജ്യത്ത് റുപെക്ക് അംഗീകാരം നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ മുന്നോട്ട് വന്നിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

യു.പി.ഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റ്ര്‍ഫേസ്), ഭിം ആപ്, എന്‍.സി.പി.ഐ എന്നിവ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ നിലവിലെ സംവിധാനങ്ങള്‍ അനുസരിച്ചാണെന്നും റുപെയുടെ സ്വീകാര്യത വര്‍ധിക്കുന്നത് മറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ഗുണകരമാവുമെന്നും ധനമന്ത്രി പറഞ്ഞു. റുപെ കാര്‍ഡിന് സ്വീകാര്യത വര്‍ധിക്കുന്നതോടെ രൂപയുടെ വിനിമയ മൂല്യവും വര്‍ധിക്കും.

തദ്ദേശിയവും സുതാര്യവും ബഹുമുഖവുമായ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ 2012 ല്‍ റുപെ കാര്‍ഡ് അവതരിപ്പിച്ചത്. ഇന്ത്യയിലെ പ്രധാന ബാങ്കുകളെല്ലാം റുപെ കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. എ.ടി.എമ്മുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇതുപയോഗിച്ച്‌ ഇടപാടുകള്‍ നടത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular