Monday, May 13, 2024
HomeIndiaഅന്തിമ വിധിവരെ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണ്ണാടക

അന്തിമ വിധിവരെ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണ്ണാടക

സുപ്രീം കോടതിയുടെ അന്തിമ വിധിവരെ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നും ഭിന്നവിധി വരുകയും കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിടുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ണ്ണാടകയുടെ പ്രതികരണം.

ഹിജാബ് നിരോധിച്ചു കൊണ്ടുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാല്‍ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണം തുടരും. സുപ്രീം കോടതിയില്‍ നിന്ന് മികച്ച ഉത്തരവ് പ്രതീക്ഷിക്കുന്നു. ആധുനിക സമൂഹത്തിന് ചേര്‍ന്ന ഉത്തരവ് വിശാല ബെഞ്ചില്‍ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ പ്രതികരിച്ചു.

ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ഹിജാബില്‍ നിന്നുള്ള മോചനമാണ് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്നും ഇത് കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular