Sunday, May 19, 2024
HomeIndiaരാജ്യത്ത് പെട്രോകെമിക്കല്‍ ബിസിനസ് രംഗത്ത് റിലയൻസ് ഇൻ്റസ്ട്രീസിനോട് കൊമ്ബുകോര്‍ക്കാൻ അദാനി ഗ്രൂപ്പും

രാജ്യത്ത് പെട്രോകെമിക്കല്‍ ബിസിനസ് രംഗത്ത് റിലയൻസ് ഇൻ്റസ്ട്രീസിനോട് കൊമ്ബുകോര്‍ക്കാൻ അദാനി ഗ്രൂപ്പും

രാജ്യത്ത് പെട്രോകെമിക്കല്‍ ബിസിനസ് രംഗത്ത് റിലയൻസ് ഇൻ്റസ്ട്രീസിനോട് കൊമ്ബുകോർക്കാൻ അദാനി ഗ്രൂപ്പും. അദാനി ഗ്രൂപ്പ് ഗുജറാത്തിലെ മുന്ദ്ര തീരത്ത് പെട്രോകെമിക്കല്‍ പ്ലാൻ്റ് സ്ഥാപിക്കാൻ വായ്പാ സഹായം തേടിയതില്‍ അനുകൂല തീരുമാനവുമായി മുന്നോട്ട് പോവുകയാണ് എസ്ബിഐ.

പെട്രോകെമിക്കല്‍ രംഗത്തേക്ക് ഇതാദ്യമായാണ് അദാനി ഗ്രൂപ്പ് കടക്കുന്നത്. പ്ലാൻ്റ് നിർമ്മാണത്തിന്റെ ചെലവായി 17000 കോടി രൂപയാണ് എസ്ബിഐ നേതൃത്വം നല്‍കുന്ന കണ്‍സോർഷ്യം കൈമാറുകയെന്നാണ് വിവരം. പ്ലാൻ്റിന് ആകെ ചെലവാകുന്ന തുകയുടെ 60-70% ആണ് വായ്പയായി വാങ്ങുന്നത്.

മുന്ദ്ര തീരത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പിവിസി നിർമ്മാണ പ്ലാൻ്റാണ് ഒരുക്കുന്നത്. കഴിഞ്ഞ മാർച്ച്‌ മാസത്തില്‍ പദ്ധതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരുന്നു. ഹിൻഡൻബർഗ് വാർത്തകള്‍ക്ക് പിന്നാലെയായിരുന്നു പോളി വിനൈല്‍ ക്ലോറൈഡ് പ്ലാന്റ് നിർമ്മാണ പ്രവർത്തനങ്ങള്‍ നിർത്തിവച്ചത്. പിന്നീട് ജൂലൈ മാസത്തിലാണ് പ്രവർത്തനം പുനരാരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular