Friday, May 3, 2024
HomeIndiaകൊവിഡ്; 56 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ കടുത്ത ദാരിദ്യത്തിലെന്ന് ലോകബാങ്ക്

കൊവിഡ്; 56 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ കടുത്ത ദാരിദ്യത്തിലെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: മധ്യ ചൈനയിലെ വുഹാനില്‍ നിന്ന് ഉയര്‍ന്നുവന്ന കോവിഡ്-19 മഹാമാരി ലോക സാമ്ബത്തിക പ്രവര്‍ത്തനങ്ങളെ താറുമാറാക്കി.

ലോക്ക്ഡൗണ്‍ വ്യവസായങ്ങളെ ഏതാണ്ട് നിശ്ചലമാക്കി. ലോകബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2020ല്‍ ലോകത്ത് 71 ദശലക്ഷം ആളുകള്‍ കോവിഡ്-19 മൂലം കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. ഇതില്‍ 79 ശതമാനവും ഇന്ത്യക്കാരാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

“ദാരിദ്ര്യവും പങ്കുവെയ്ക്കപ്പെട്ട സമൃദ്ധിയും” എന്ന തലക്കെട്ടിലാണ് ലോകബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി ലോകത്ത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യ നിരക്ക് 2019ല്‍ 8.4 ശതമാനത്തില്‍ നിന്ന് 2020ല്‍ 9.3 ശതമാനമായി ഉയര്‍ന്നു. 2020 അവസാനത്തോടെ, 71 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി, അതിന്‍റെ ഫലമായി ആഗോളതലത്തില്‍ 700 ദശലക്ഷത്തിലധികം ആളുകള്‍ കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular