Friday, May 17, 2024
HomeGulfലോകത്തിലെ ഏറ്റവും സമ്ബന്നമായ രാജ്യം; അഞ്ചാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍

ലോകത്തിലെ ഏറ്റവും സമ്ബന്നമായ രാജ്യം; അഞ്ചാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍

ദോഹ: ലോകത്തിലെ ഏറ്റവും സമ്ബന്നമായ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ ഖത്തർ. ആളോഹരി ജി.ഡി.പിയുടെ അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്താണ് ഖത്തർ.

ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബല്‍ ഫിനാൻസ് മാഗസിനാണ് കഴിഞ്ഞ ദിവസം പട്ടിക പുറത്തിറക്കിയത്. 1,12,283 ഡോളറാണ് ആളോഹരി ജി.ഡി.പി. ഏതാണ്ട് 94 ലക്ഷത്തോളം ഇന്ത്യൻ രൂപ.

ആഗോള പെട്രോളിയം, പ്രകൃതിവാതക വിപണിയിലെ വിലയിടിവ് ഇടക്കാലത്ത് ഖത്തറിലെ ആളോഹരി ജി.ഡി.പിയെയും ബാധിച്ചിരുന്നു. 2014 ല്‍ ഇത് 143,222 ഡോളറായിരുന്നു. പിന്നീട് ഇത് ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ച് വർഷമായി ഇക്കാര്യത്തില്‍ ക്രമാനുഗതമായ വളർച്ച കാണിക്കുന്നതായി ഗ്ലോബല്‍ ഫിനാൻസ് മാഗസിൻ റിപ്പോർട്ട് പറയുന്നു. യുഎഇയാണ് മേഖലയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു രാജ്യം. 96846 ഡോളറാണ് യുഎഇയുടെ ആളോഹരി ജിഡിപി. ലക്‌സംബർഗ്, മക്കാവൂ, അയർലണ്ട്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ആദ്യപത്തില്‍. 129 ാം സ്ഥാനത്താണ് പട്ടികയില്‍ ഇന്ത്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular