Sunday, May 19, 2024
HomeKeralaകൊല്ലത്തെ മധ്യവയസ്‌കയുടെ മരണം കൊലപാതകം; മകള്‍ അറസ്റ്റില്‍

കൊല്ലത്തെ മധ്യവയസ്‌കയുടെ മരണം കൊലപാതകം; മകള്‍ അറസ്റ്റില്‍

കൊല്ലം: കരിങ്ങന്നൂരില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ വീട്ടമ്മയുടെ മകളെ പോലീസ് പിടികൂടി.

കരിങ്ങന്നൂര്‍ ആലുംമൂട്ടില്‍ സ്വദേശിനി സൗമ്യയെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ ആലുംമൂട്ടില്‍ സ്വദേശിനിയായ സുജാതയുടെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ മകള്‍ സൗമ്യയാണ് മാതാവിനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് കണ്ടെത്തി. സുജാതയും സൗമ്യയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച്‌ വഴക്കുണ്ടാകുന്നത് പതിവായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടുപുരയിടത്തില്‍ നിന്ന മരം വിറ്റതിനെ ചൊല്ലി സംഭവ ദിവസം തര്‍ക്കം ഉടലെടുത്തിരുന്നു.

തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അടിപിടിയിലാണ് സൗമ്യ സുജാതയുടെ കഴുത്തിന് കുത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന അടയാളം ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. അന്വേഷണത്തില്‍ മകളാണ് കൃത്യം നടത്തിയത് എന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular