Sunday, May 19, 2024
HomeKeralaമലദ്വാരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു; കരിപ്പൂരില്‍ നാലു യാത്രക്കാരില്‍ നിന്ന് പിടികൂടിയത് 2.6 കോടി രൂപയുടെ സ്വര്‍ണം

മലദ്വാരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു; കരിപ്പൂരില്‍ നാലു യാത്രക്കാരില്‍ നിന്ന് പിടികൂടിയത് 2.6 കോടി രൂപയുടെ സ്വര്‍ണം

ലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസും ഡി ആര്‍ ഐ യും ചേര്‍ന്ന് നടത്തിയത് കോടികളുടെ സ്വര്‍ണ വേട്ടയാണ്.ശനിയാഴ്ച രാവിലെ ദുബായില്‍ നിന്നെത്തിയ മലപ്പുറം തെയ്യാലിങ്ങല്‍ സ്വദേശി അബ്ദുള്‍ റഷീദ് ആണ് പിടിയില്‍ ആയത്.
സ്വര്‍ണ മിശ്രിതം 4 ക്യാപ്സ്യൂളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ ആണ് ഇയാള് കടത്താന്‍ ശ്രമിച്ചത്. 1171 ഗ്രാം തൂക്കം ഉണ്ട് പിടിച്ചെടുത്ത സ്വര്‍ണത്തിന്. വെള്ളിയാഴ്ച നാലു യാത്രക്കാരില്‍നിന്നായി 2.6 കോടി രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗവും കോഴിക്കോട് ഡി.ആര്‍.ഐ. വിഭാഗവും ചേര്‍ ന്ന് പിടികൂടി.

ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന കാസര്‍കോട് മുട്ടത്തൊടി അബ്ദുല്‍ ബാസിത് (24) കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ മിസാന്‍ (28), ഇബ്രാഹീം ഖലീല്‍ (30) എന്നിവരെ ഡി.ആര്‍.ഐ.യും അറസ്റ്റ് ചെയ്തു.
1061 ഗ്രാം സ്വര്‍ണവുമായാണ് അബ്ദുള്‍ ബാസിത് പിടിയിലായത്. മിശ്രിതരൂപത്തില്‍ നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. മലപ്പുറം തിരൂര്‍ക്കാട് സ്വദേശി സെല്‍വം(24) ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത ബാഗേജില്‍ ഉണ്ടായിരു ന്ന കേക്ക് നിര്‍മാണ ഉപകരണത്തിന്റെ റോളറിന്റെ കൈപിടിക്കുള്ളിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഈ ബാഗേജ് എക്സ് റേ പരിശോധനയില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

ഇതിലാണ് സ്വര്‍ണവും നിക്കലും സിങ്കും ചേര്‍ന്ന സംയുക്തംകൊണ്ട് നിര്‍മിച്ച സ്വര്‍ണറോളര്‍ ഉണ്ടായിരുന്നത്. സെല്‍വത്തെ പിടികൂടാന്‍ കസ്റ്റംസിന് സാധിച്ചിട്ടില്ല. ഖത്തര്‍ എയര്‍വേയ്സിന്റെ ദോഹ-കോഴിക്കോട് വിമാനത്തിലാണ് മൊയ്തീന്‍ മിസാന്‍, ഇബ്രാഹീം ഖലീല്‍ എന്നിവര്‍ കരിപ്പൂരെത്തിയത്. സ്വര്‍ണ മിശ്രിതം പേസ്റ്റ് രൂപത്തില്‍ തേച്ച്‌ പിടിപ്പിച്ച്‌അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. 3.4 കിലോ സ്വര്‍ണമാണ് ഇവരില്‍നിന്ന് ഡി.ആര്‍.ഐ. കണ്ട ടുത്തത്. ഇതിന് 1.7 കോടി രൂപ വില വരും. ഇരുവരെയും ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തു.

കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേര്‍ന്ന് വന്‍ സ്വര്‍ണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 30 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നല്‍കുന്ന കണക്ക് പ്രകാരംഈവര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular