Sunday, May 19, 2024
HomeKeralaബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും.
എംഎല്‍എ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് കേസ്.

പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തന്നെ എംഎല്‍എ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പോലീസില്‍ യുവതി ആദ്യം നല്‍കിയ പരാതി. പിന്നീടാണ് മൊഴി മാറ്റി പീഡിപ്പിച്ചെന്ന പരാതി നല്‍കിയതെന്നും പരാതിക്കാരി നിരവധി കേസുകളില്‍ പ്രതിയാണെന്നു പ്രതിഭാഗം ഉന്നയിക്കും.അതേ സമയം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular