Friday, May 3, 2024
HomeIndiaതീവ്രവാദ-ഗുണ്ടാ സംഘങ്ങളെ തകര്‍ക്കാന്‍ ഉത്തരേന്ത്യയില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്

തീവ്രവാദ-ഗുണ്ടാ സംഘങ്ങളെ തകര്‍ക്കാന്‍ ഉത്തരേന്ത്യയില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വ്യാപകമാകുന്ന തീവ്രവാദ-ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ വ്യാപക റെയ്ഡുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് എന്‍.ഐ.എ സംഘം റെയ്ഡ് നടത്തുന്നത്.

ഇന്ത്യയും വിദേശത്തും കേന്ദ്രീകരിച്ച്‌ തീവ്രവാദികള്‍, ഗുണ്ടാസംഘങ്ങള്‍, മയക്കുമരുന്ന് കടത്തുകാര്‍, എന്നിവക്കിടയിലുള്ള അവിശുദ്ധ ബന്ധം ഇല്ലാതാക്കാനാണ് എന്‍.ഐ.എ നടപടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിന്‍റെ സഹായത്തോടെ സംഘം തിരിഞ്ഞാണ് റെയ്ഡ് നടത്തുന്നത്.

സെപ്റ്റംബര്‍ 12ന് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ 50 ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി ആഗസ്റ്റ് 26ന് ഡല്‍ഹി പൊലീസ് രണ്ട് കേസുകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഭീകര-ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഗുണ്ടാനേതാക്കളും അവരുടെ പങ്കാളികളും ഏര്‍പ്പെടുന്നുതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.

ക്രിമിനല്‍ സംഘങ്ങളും ബിസിനസുകാരും മെഡിക്കല്‍ രംഗത്തെ പ്രഫഷനലുകളും കൊള്ളയടിക്കല്‍, ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സമൂഹത്തില്‍ വ്യാപകമായി ഭയം സൃഷ്ടിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular