Saturday, May 4, 2024
HomeIndiaഅരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ഗുവാഹത്തി: വെള്ളിയാഴ്ച അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു.

മിഗ്ഗിംഗ് ഗ്രാമത്തിന് സമീപമാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എഎല്‍എച്ച്‌) തകര്‍ന്നുവീണത്. അപകടസ്ഥലത്തേക്ക് റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.

അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് അപ്പര്‍ സിയാങ് സീനിയര്‍ കോപ്പ് ജുമര്‍ ബസാര്‍ പറഞ്ഞു.

ഹെലകോപ്റ്ററില്‍ എത്രപേരുണ്ടെന്ന് വ്യക്തമല്ല.

ഒക്ടോബറില്‍ അരുണാചല്‍ പ്രദേശില്‍ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്. ഈ മാസം ആദ്യം തവാങ്ങിനടുത്ത് ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു പൈലറ്റിന് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular