Friday, May 17, 2024
HomeIndiaപാകിസ്താനെ വിറപ്പിച്ച്‌ ഇന്ത്യ; ബാബര്‍ അസം ഗോള്‍ഡന്‍ ഡക്ക്

പാകിസ്താനെ വിറപ്പിച്ച്‌ ഇന്ത്യ; ബാബര്‍ അസം ഗോള്‍ഡന്‍ ഡക്ക്

മെല്‍ബണ്‍: ഈര്‍പ്പമുള്ള പിച്ചിലെ അസാമാന്യ സീമും ബൗണ്‍സും മുതലെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്താനെ വരിഞ്ഞ് മുറുക്കുന്നു.

നേരിട്ട ആദ്യ പന്തില്‍ തന്നെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെ പൂജ്യത്തിന് പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. ആദ്യ ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് റിസ്വാനെ നിര്‍ത്തി പൊരിച്ചപ്പോള്‍, എക്സ്ട്രാ ഇനത്തില്‍ കിട്ടിയ ഒരു റണ്‍ മാത്രമായിരുന്നു പാകിസ്താന്റെ സമ്ബാദ്യം. നിലവില്‍ 3.3 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന നിലയിലാണ് പാകിസ്താന്‍.

നേരത്തേ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍, പിച്ചിലെ ഈര്‍പ്പം മുതലെടുക്കാന്‍ പേസര്‍മാര്‍ക്ക് സാധിക്കും എന്ന രോഹിതിന്റെ നിഗമനം ശരിവെക്കും വിധമാണ് ഇന്ത്യന്‍ പേസര്‍മാര്‍ പന്തെറിയുന്നത്.

യുസ്വേന്ദ്ര ചാഹലിനും ഹര്‍ഷല്‍ പട്ടേലിനും പകരം രവിചന്ദ്രന്‍ അശ്വിനെയും മുഹമ്മദ് ഷമിയെയും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴ ഭീഷണി ഉയര്‍ത്തിയിരുന്നുവെങ്കിലും, ആകാശം തെളിഞ്ഞതിന്റെ ആവേശത്തിലാണ് കാണികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular