Monday, May 20, 2024
HomeAsiaനിലനില്‍പ് ചോദ്യംചെയ്താല്‍ ആണവായുധമുണ്ടാക്കും -ഇറാൻ

നിലനില്‍പ് ചോദ്യംചെയ്താല്‍ ആണവായുധമുണ്ടാക്കും -ഇറാൻ

തെഹ്റാൻ: നിലനില്‍പ് ചോദ്യംചെയ്യുന്ന വിധത്തില്‍ ഭീഷണിയുണ്ടായാല്‍ ഇറാൻ ആണവായുധം നിർമിക്കുമെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ ഉപദേശകൻ കമല്‍ ഖറാസി പറഞ്ഞു.

ഇറാന്റെ ആണവോർജ സംവിധാനങ്ങളെ ഇസ്രായേല്‍ ലക്ഷ്യമിട്ടാല്‍ പിന്നെ മറ്റു വഴികളുണ്ടാവില്ലെന്നും ആണവായുധം നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഇസ്രായേല്‍ സിറിയയിലെ ഇറാൻ എംബസിക്ക് നേരെ വ്യോമാക്രമണം നടത്തി ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. 300ഓളം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിലേക്ക് തൊടുത്തായിരുന്നു ഇറാന്റെ മറുപടി. ഇരു രാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു.

ഇറാന്റെ പക്കല്‍ 60 ശതമാനം സമ്ബുഷ്ടീകരിച്ച യുറേനിയം ഉള്ളതായാണ് റിപ്പോർട്ട്. 90 ശതമാനം സമ്ബുഷ്‍ടീകരിച്ച യുറേനിയമാണ് ആണവായുധത്തിന് ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular