Friday, May 17, 2024
HomeIndiaകര്‍ഷകര്‍ക്ക് 630 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍

കര്‍ഷകര്‍ക്ക് 630 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: കര്‍ഷകര്‍ക്ക് 630 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച്‌ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. കനത്ത മഴമൂലം 9.12 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ വിളകളാണ് ഈ വര്‍ഷത്തെ കനത്ത മഴയില്‍ നശിച്ചത്. ഈ സഹായ പാക്കേജ് 8 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഛോട്ടാ ഉദേപൂര്‍, നര്‍മദ, പഞ്ച്മഹല്‍, നവസാരി, വല്‍സാദ്, ഡാങ്, താപി, സൂറത്ത്, കച്ച്‌, ജുനഗഡ്, മോര്‍ബി, പോര്‍ബന്ദര്‍, ആനന്ദ്, ഖേദ ജില്ലകളിലെ 2,554 വില്ലേജുകളിലാണ് കൃഷി നാശമുണ്ടായത്. ഇതിന്‍റെ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് 630.34 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചത്.

ഈ പദ്ധതി പ്രകാരം കാര്‍ഷിക വിളകള്‍ക്ക് (വാഴയില ഒഴികെ) 33 ശതമാനത്തില്‍ കൂടുതല്‍ വിളനാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും (എസ്.ഡി.ആര്‍.എഫ്) 6,800 രൂപ സഹായം ലഭിക്കുമെന്ന് കൃഷി മന്ത്രി രാഘവ്ജി പട്ടേല്‍ പറഞ്ഞു.

പാക്കേജ് കാലതാമസമില്ലാതെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈനായി ചെയ്യുമെന്നും കാര്‍ഷിക ദുരിതാശ്വാസ പാക്കേജ് പോര്‍ട്ടല്‍ തുറക്കാനുള്ള സംവിധാനം സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular