Friday, May 17, 2024
HomeKeralaസോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ചാരുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ ഇരുപത്തൊന്നുകാരന്‍ പിടിയില്‍.

കൊല്ലം പെരിനാട് വെള്ളിമണ്‍ സ്വദേശി പ്രിന്‍സിനെ (21)യാണ് നുറനാട് സി ഐ, പി ശ്രീജിത്തും സംഘവും പിടികൂടിയത്. നൂറനാട് സ്വദേശിനിയായ പതിനാറുകാരി പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം നടിച്ച്‌ വശീകരിച്ച്‌ കുണ്ടറ ഉള്ള പ്രതിയുടെ വീട്ടില്‍ എത്തിച്ച്‌ പീഡിപ്പിച്ചതായുമുള്ള മാതാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

കുണ്ടറയിലുള്ള വീടിന് സമീപത്ത് വെച്ച്‌ പ്രതിയേയും പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തുകയായിരുന്നു. പ്രതി നിരവധി അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular