Friday, May 17, 2024
HomeIndiaവിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു; മസ്‌കിനെ അഭിനന്ദിച്ച്‌ രാഹുല്‍

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു; മസ്‌കിനെ അഭിനന്ദിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയായതിന് പിന്നാലെ ഇലോണ്‍ മസ്‌കിനെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.

അഭിനന്ദനങ്ങള്‍. ട്വിറ്റര്‍ ഇനി വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ ശക്തമായി വസ്തുതാ പരിശോധന നടത്തുമെന്നും സര്‍ക്കാര്‍ സമ്മര്‍ദ്ദം മൂലം ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദത്തെ ഇനി തടയില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മാര്‍ച്ചില്‍ കോണ്‍ഗ്രസ് ഇക്കാര്യം വീണ്ടും ഉന്നയിക്കുകയും ഫോളോവേഴ്‌സിന്റെ എണ്ണം നിയന്ത്രിച്ചത് ബാഹ്യ ശക്തികളുടെ സ്വാധീനത്തിലാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിന് രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular