Monday, May 20, 2024
HomeKeralaലക്ഷങ്ങള്‍ നല്‍കി മലയാളികള്‍ വാങ്ങിയിരുന്നത് അടിമുടി വിഷം

ലക്ഷങ്ങള്‍ നല്‍കി മലയാളികള്‍ വാങ്ങിയിരുന്നത് അടിമുടി വിഷം

തിരുവനന്തപുരം: ആലപ്പുഴയില്‍ യുവതി മരിച്ചതോടെയാണ് അരളിപ്പൂവെന്ന ആളെക്കൊല്ലിയുടെ അധികം അറിയാത്ത വിഷത്തിന്റെ സാന്നിദ്ധ്യം ചര്‍ച്ചയായത്.

അമ്ബലങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.

കോടികളുടെ ബിസിനസാണ് അരളിപ്പൂവില്‍ നടന്നിരുന്നത്. പ്രധാനമായും തമിഴ്‌നാട്ടിലെ കര്‍ഷകരാണ് ഉത്പാദിപ്പിക്കുന്നത്. അരളിപ്പൂവില്‍ വിഷം ഉണ്ടായത് അടുത്തകാലത്തല്ല. പണ്ട് മുതലേ ഈ പൂവില്‍ വിഷം ഉണ്ടെന്ന കാര്യം അധികം ആര്‍ക്കും അറിയില്ലായിരുന്നുവെന്നതാണ് സത്യം.

അടിമുടി വിഷമാണ് അരളിപ്പൂവെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കോടികളുടെ ബിസിനസാണ് ഇല്ലാതാകുന്നത്. ലക്ഷക്കണക്കിന് രൂപ നല്‍കിയാണ് ഓരോ ദിവസവും കേരളത്തിന് ആവശ്യമായ പൂവുകള്‍ സീസണ്‍ സമയത്ത് വാങ്ങിയിരുന്നത്.

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്. അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വരെ വിഷാംശമുണ്ട്. പൂക്കളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിഷാംശം മറ്റ് ഭാഗങ്ങളിലാണ് ഉണ്ടാവുക. അരളിയുടെ ഏറ്റവും വിഷാംശം അടങ്ങിയ ഭാഗം വേരാണ്. ഇത് ശരീരത്തിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ശരീരത്തില്‍ എത്തുന്ന അളവിനെ ആശ്രയിച്ചിരിക്കും ഗുരുതരാവസ്ഥ.

ചെറിയ അളവിലാണ് അരളിച്ചെടിയുടെ ഭാഗങ്ങള്‍ വയറ്റില്‍ എത്തുന്നതെങ്കില്‍ വയറിളക്കം, നിര്‍ജലീകരണം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് പ്രകടമാവുക. എന്നാല്‍ വലിയ അളവില്‍ വിഷം ഉളില്‍ പോയാല്‍ ഗുരുതരാവസ്ഥയാകും. അരളിയുടെ ഇല, പൂവ്, കായ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവയില്‍ അടങ്ങിയ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാര്‍ഥമാണ് വിഷാംശത്തിനു കാരണം.

ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ അരളിയുടെ ഒരു ഇല കാരണമായേക്കാം എന്നാണ് പറയുന്നത്. ഓലിയാന്‍ഡര്‍, ഓലിയാന്‍ഡര്‍ ജനില്‍ എന്നിങ്ങനെ ഇവയില്‍ അടങ്ങിയിരിക്കുന്ന വിഷം ഹൃദയത്തെയും നാഡികളെയും ബാധിക്കാം. ഇത് ഏത് അവയവത്തെ വേണമെങ്കില്‍ ബാധിക്കാം. മാത്രമല്ല, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകളെ ഗ്ലൈക്കോസൈഡുകള്‍ നശിപ്പിക്കുകയും ചെയ്യും.

ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന അരളിപ്പൂക്കളില്‍ ഭൂരിഭാഗവും എത്തുന്നത് തമിഴ്നാട്ടില്‍ നിന്ന്. വിഷം തളിച്ചാണ് അവിടെ പൂക്കൃഷി. സ്വതവേ വിഷാംശമുള്ള അരളിപ്പൂവില്‍ വിഷം തളിക്കുമ്ബോള്‍ കൂടുതല്‍ മാരകമാകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular