Friday, May 17, 2024
HomeGulfജോര്‍ഡന്‍ ഒളിമ്ബിക് കമ്മിറ്റി ചെയര്‍മാനെ ഹമദ് രാജാവ് സ്വീകരിച്ചു

ജോര്‍ഡന്‍ ഒളിമ്ബിക് കമ്മിറ്റി ചെയര്‍മാനെ ഹമദ് രാജാവ് സ്വീകരിച്ചു

നാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ജോര്‍ഡന്‍ ഒളിമ്ബിക് കമ്മിറ്റി ചെയര്‍മാന്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അല്‍ ഹുസൈനെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സഖീര്‍ പാലസില്‍ സ്വീകരിച്ചു.

കായിക മേഖലയില്‍ അവസര സമത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ ഒളിമ്ബിക് കമ്മിറ്റിയും ഏഷ്യന്‍ ഒളിമ്ബിക് സമിതിയും സംയുക്തമായി നടത്തുന്ന രണ്ടു ദിവസത്തെ ഫോറത്തില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. ജോര്‍ഡന്‍ രാജാവ് അബ്ദുല്ല ഥാനി ബിന്‍ അല്‍ ഹുസൈന്‍റെ ആശംസകള്‍ അദ്ദേഹം ഹമദ് രാജാവിന് കൈമാറി. അവസര സമത്വം എല്ലാ മേഖലകളിലും ഉറപ്പിക്കേണ്ടത് അനിവാര്യമാണെന്നും കായിക മേഖലയില്‍ ഇത് കൂടുതല്‍ വേഗത്തില്‍ നടപ്പാക്കാനാകട്ടെയെന്നും രാജാവ് പറഞ്ഞു. ബഹ്റൈനും ജോര്‍ഡനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. കൂടിക്കാഴ്ചയില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും സന്നിഹിതനായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular