Sunday, May 5, 2024
HomeGulfദാനാ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുര്‍ക്കി ഉല്‍പന്ന മേള തുടങ്ങി

ദാനാ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുര്‍ക്കി ഉല്‍പന്ന മേള തുടങ്ങി

നാമ: ദാനാ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുര്‍ക്കി ഉല്‍പന്നങ്ങളുടെ വ്യാപാരമേള അംബാസഡര്‍ എസെന്‍ കാകില്‍ ഉദ്ഘാടനം ചെയ്തു.

രുചികരമായ തുര്‍ക്കി ചീസ്, ഡ്രൈ ഫ്രൂട്ട്, പച്ചക്കറികള്‍, മുന്തിയ ഇനം ഒലിവ്, ഒലിവ് ഓയില്‍, മറ്റ് ഭക്ഷ്യോല്‍പന്നങ്ങള്‍, ലിനന്‍, ടവല്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കുട്ടിയുടുപ്പുകള്‍, കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ മേളയില്‍ ലഭ്യമാണ്. ഹോട്ട് ഫുഡ്സ് വിഭാഗത്തില്‍ തുര്‍ക്കി ഭക്ഷണങ്ങളുടെ ലൈവ് കുക്കിങ് പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

തുര്‍ക്കിയിലേക്കുള്ള അവധിക്കാല യാത്രാ പാക്കേജുകളും മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തുര്‍ക്കിയെന്നും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

വ്യത്യസ്ത തരം തുര്‍ക്കി ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ലുലു റീജനല്‍ ഡയറക്ടര്‍ മുഹമ്മദ് കലീം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular