Friday, May 17, 2024
HomeKeralaചടയമംഗലത്തെ നഗ്നപൂജ; പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ്

ചടയമംഗലത്തെ നഗ്നപൂജ; പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ്

കൊല്ലം: കൊട്ടാരക്കര ചടയമംഗലത്തെ മന്ത്രവാദ കേസില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പോലീസ്. പ്രതികള്‍ക്കായി തമിഴ്നാട്ടില്‍ നടത്തിയ പരിശോധനയും ഫലം കണ്ടില്ല.

അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറണമെന്നാണ് പരാതിക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

ചടയമംഗലത്ത് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ മന്ത്രവാദിയെയും കൂട്ടാളിയെയും ഇതുവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസ് തന്നെ നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മന്ത്രവാദത്തിന് ഇരയാക്കിയതില്‍ പോക്സോ കേസും നിലവിലുണ്ട്.

എന്നാല്‍ കേസില്‍ പോലീസിന്‍്റെ മെല്ലെപ്പോക്ക് തുടരുകയാണെന്ന വിമര്‍ശനമാണ് നിലവില്‍ ഉയരുന്നത്. മന്ത്രി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിട്ടും പ്രതികളെ പിടിക്കുവാന്‍ പോലീസിന് കഴിയാത്തത് വലിയ നാണക്കേട് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂയപ്പള്ളി ചടയമംഗലം സ്റ്റേഷനിലെ എസ്‌എച്ച്‌ഒമാര്‍ക്കാണ് നിലവില്‍ കേസിന്‍്റെ അന്വേഷണ ചുമതല. പോലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്നും മറ്റൊരു ഏജന്‍സിയെ കേസ് ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയേയും മുഖ്യമന്ത്രിയെയും നേരില്‍ കാണാന്‍ ഒരുങ്ങുകയാണ് പരാതിക്കാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular