Friday, May 17, 2024
HomeUSAവിൽ കൗണ്ടി ട്രഷറർ സ്ഥാനാർഥി രാജ് പിള്ളയുടെ മീറ്റ് ആന്റ് ഗ്രീറ്റ്...

വിൽ കൗണ്ടി ട്രഷറർ സ്ഥാനാർഥി രാജ് പിള്ളയുടെ മീറ്റ് ആന്റ് ഗ്രീറ്റ് ഫണ്ട് റെയ്സിംഗ് വിജയകരമായി

നവംബർ എട്ടാം തിയതി നടക്കുന്ന  തിരഞ്ഞെടുപ്പിൽ ഇല്ലിനോയിയിലെ നാലാമത്തേ വലിയ കൗണ്ടിയായ വിൽ  കൗണ്ടിയുടെ ട്രഷർ സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജ് പിള്ളയുടെ വിജയത്തിനായി ഇൻഡ്യൻ സമൂഹത്തിന്റെ പ്രവർത്തനവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന്പ്ലെയിൻഫീൽഡ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഡെയ്ൽ ഫൊന്റാനാ പറഞ്ഞു.

തന്റെ പ്രതിയോഗി കൗണ്ടി ട്രഷർ സ്ഥാനത്ത് തുടരുവാൻ യാതൊരു യോഗ്യതയുമില്ലാത്ത വ്യക്തിയാണെന്നും , ഏകദേശം 500,000.00 ഡോളറിന്റെസാമ്പത്തിക നഷ്ടം വെറ്ററൻസ് കമമ്മീഷനു വരുത്തുകയും അതിൽ എഫ് ബി ഐ അന്വേഷണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കണമെന്നും രാജ് പിള്ള അഭിപ്രായപ്പെട്ടു. താൻ ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടാൽ ടാക്സ് നൽകുന്ന ഏവരുടെയും ഓരോ ഡോളറിനുംസംരക്ഷണം നൽകും.  അഴിമതിയില്ലാതാക്കി പ്രവർത്തനത്തിൽ പൂർണ്ണ സുതാര്യതക്ക് മുൻഗണന നൽകുമെന്നും  രാജ് പിള്ള പറഞ്ഞു.

ഇതിനിടെ പുതിയ ആരോപണവും റിപ്പബ്ലിക്കൻ നേതാക്കൾ ഉന്നയിച്ചു. ബാങ്കറപ്‌സി ഫയൽ ചെയ്‌തെന്ന കാര്യം മറച്ചു വച്ചാണ് എതിർ സ്ഥാനാർഥി ടിം  ബ്രോഫി കഴിഞ്ഞ ഇലക്ഷനിൽ മത്സരിച്ചതെന്ന്  വിൽ  കൗണ്ടി റിപ്പബ്ലിക്കൻ ചെയർ ടിം  ഓസിംഗ്‌ പ്രസ്താവനയിൽ ആരോപിച്ചു.

രാജ് പിള്ളയുടെ ഇലക്‌ഷൻ പ്രചരണാർത്ഥം പ്ലെയിൻഫീൽഡ് സിറ്റിയിലെ ലാറീസ് ഡിന്നറിൽ നടത്തിയ മീറ്റ് ആന്റ് ഗ്രീറ്റ് ഫണ്ട് റെയ്സിംഗ് ചടങ്ങിൽ ഇല്ലിനോയ് സ്റ്റേറ്റ് സെനറ്റർ ആയി മത്സരിക്കുന്ന മിഹായേൽ സ്മിത്ത്, കൗണ്ടി ഷെറിഫ്ആയി മത്സരിക്കുന്ന ജിം  റെയ്ലി, സ്വാനാർത്ഥികളായ എലിസബത്ത് കാപ്രേലി, ഗ്രച്ചൻ ഫ്രിക്സ് തുടങ്ങിയവർക്ക് പുറമെ ഇന്ത്യൻ കമ്യുണിറ്റി നേതാക്കളായ  ശിവൻ മുഹമ്മ, രാജൻ മാടശ്ശശേരി, സുബാഷ്ജോർജ്, ഗീരീഷ് കപൂർ, രാജ് നാരായണൻ തുടങ്ങിയവരും   പങ്കെടുത്തു.

നേവി വെറ്ററനും പബ്ളിക്ക്അക്കൗൻഡന്റുമായ രാജ് പിള്ള കൗണ്ടി ട്രഷറർ സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യ ഇൻഡ്യൻ അമേരിക്കൻ ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular