Saturday, May 4, 2024
HomeKeralaഅനഘയുടെ ആത്മഹത്യ: ഭര്‍ത്താവ് ഒളിവില്‍

അനഘയുടെ ആത്മഹത്യ: ഭര്‍ത്താവ് ഒളിവില്‍

കോഴിക്കോട്: പറമ്ബില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മഹത്യയെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍. ഭര്‍ത്താവിന്റേയും ഭര്‍തൃ വീട്ടുകാരുടേയും മാനസിക- ശാരീരിക പീഡനം കാരണമാണ് അനഘ മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. കോഴിക്കോട് വെങ്ങാലിയിലെ റയില്‍വേ ട്രാക്കിലാണ് അനഘയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനം കാരണമാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മെ‍ഡിക്കല്‍ കോളജ് എ.സി.പി അന്വേഷണം തുടങ്ങിയത്. ആത്മഹത്യാ പ്രേരണ കുറ്റം , മാനസികവും ശാരീരവുമായ പീഡനം എന്നി വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.
അനഘയുടെ കുടുംബത്തിന്റേയും മൊഴി രേഖപ്പെടുത്തി. എന്നാല്‍ ഭര്‍ത്താവ് ശ്രീജേഷിനെ അറസ്റ്റുചെയ്യാന്‍ പൊലിസ് വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു. 2020 മാര്‍ച്ച്‌ ഇരുപത്തി അഞ്ചിനായിരുന്നു അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം നടന്നത്. അനഘയുടെ പ്രസവം ഉള്‍പ്പടെ വീട്ടുകാരെ അറിയിച്ചില്ലെന്ന പരാതിയും കുടുംബത്തിനുണ്ട്. അനഘയുടെ ഇരട്ടകുട്ടികള്‍ നിലവില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ്. ഈ കുട്ടികളെ തിരികെ വേണമെന്നാവശ്യപ്പെട്ട് അനഘയുടെ അമ്മ കുടുംബ കോടതിയെ സമീപിച്ചിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular