Friday, May 3, 2024
HomeIndiaഗുജറാത്ത് തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ഗുജറാത്ത് തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.

46 സ്ഥാനാര്‍ഥികളുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നേരത്തെ, നവംബര്‍ നാലിന് പുറത്തുവിട്ട ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 43 സ്ഥാനാര്‍ഥികളുടെ പേരാണ് ഉണ്ടായിരുന്നത്. മൂന്ന് വനിതകളും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിരുന്നു.

ഇതോടെ 89 സ്ഥാനാര്‍ഥികളുടെ പേരാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇനി 100 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular