Friday, May 3, 2024
HomeUSAസിക്ക് വനിത ആദ്യമായി കലിഫോണിയ അസംബ്ളി അംഗമായി

സിക്ക് വനിത ആദ്യമായി കലിഫോണിയ അസംബ്ളി അംഗമായി

കലിഫോണിയ അസംബ്ളിയിലേക്കു ഇന്ത്യൻ വംശജയായ ആദ്യ സിക്ക് വനിത. ബേക്കർസ്ഫീൽഡിലുള്ള ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ജസ്മീത് കൗർ ബൈൻസ് 35 ആം അസംബ്ലി ഡിസ്ട്രിക്ടിൽ നിന്നാണ് ജയിച്ചത്.

ഡെമോക്രാറ്റ് ബൈൻസ് തോൽപിച്ചതും ഡെമോക്രാറ്റിനെ തന്നെ” ലെറ്റീഷ്യ  പെരെസ് .കേൺ കൗണ്ടി നൽകുന്ന വിവരം അനുസരിച്ചു ബൈൻസ് 58.9% വോട്ടോടെ 10,827 ലീഡ് നേടിയപ്പോൾ പെരെസ് 41.1 ശതമാനത്തിൽ മാത്രമേ എത്തിയുള്ളൂ: 7,555 വോട്ട്.

ബേക്കർസ്ഫീൽഡ് റിക്കവറി സർവീസസിൽ മെഡിക്കൽ ഡയറക്ടർ ആണ് ബൈൻസ്. ലഹരിക്ക്‌ അടിമയാവുന്നവരെ ലാഭേച്ഛയില്ലാതെ ചികിൽസിക്കുന്ന സ്ഥാപനമാണിത്.

ആരോഗ്യ രക്ഷ, ജല-വായു ഗുണനിലവാരം എന്നിവ ഉറപ്പാക്കുകയും വീടില്ലാത്തവർക്കു സഹായം എത്തിക്കയും ചെയ്യുമെന്നു ബൈൻസ് വാഗ്ദാനം ചെയ്തിരുന്നു.

ഇന്ത്യയിൽ നിന്നു കുടിയേറിയ മാതാപിതാക്കളുടെ പുത്രി പറയുന്നത് ഡോക്ടർജോലിയാണ് തനിക്കു മുഖ്യം എന്നാണ്. “അതെനിക്കു ഏറ്റവും പ്രിയം.”

ഡോക്ടറാവും മുൻപ് പിതാവിന്റെ കാർ ബിസിനസിൽ സഹായിച്ചിരുന്ന ബൈൻസ് കോവിഡ് കാലത്തു സഹായമെത്തിക്കാൻ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. 2019 ൽ ഹീറോ ഓഫ് ഫാമിലി മെഡിസിൻ എന്ന അവാർഡ് കലിഫോണിയ അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യൻസ് അവർക്കു സമ്മാനിച്ചു. 2021 ൽ ഗ്രെയ്റ്റർ ബേക്കർസ്ഫീൽഡ്
ചേംബർ ഓഫ് കോമേഴ്‌സ് ബ്യൂട്ടിഫുൾ ബേക്കർസ്ഫീൽഡ് അവാർഡും നൽകി.

“ആവേശകരമായ രാത്രിയാണിത്,” ആദ്യ ഫലങ്ങൾ വന്നു തുടങ്ങിയപ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മറ്റുമായി നൂറോളം പേർക്കൊപ്പം റെസ്റ്റോറന്റിൽ ആഘോഷത്തിനു കൂടിയ ബൈൻസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular