Sunday, May 12, 2024
HomeIndiaമരിച്ച പിതാവ് തിരിച്ചെത്താന്‍ പിഞ്ചു കുഞ്ഞിനെ നരബലി നല്‍കാനുള്ള ശ്രമത്തിനിടെ യുവതി അറസ്റ്റില്‍

മരിച്ച പിതാവ് തിരിച്ചെത്താന്‍ പിഞ്ചു കുഞ്ഞിനെ നരബലി നല്‍കാനുള്ള ശ്രമത്തിനിടെ യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി: മരിച്ച പിതാവ് ജീവനോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തില്‍ പിഞ്ചുകുഞ്ഞിനെ നരബലി നല്‍കാന്‍ ശ്രമം.

ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. രണ്ട് മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് നരബലി നല്‍കാനായിരുന്നു യുവതിയുടെ ശ്രമം.

ശ്വേത (25) എന്ന യുവതിയാണ് അറസ്റ്റിലായത്.കടുത്ത അന്ധവിശ്വാസത്തിനടിമയായിരുന്നു യുവതി. ഒക്ടോബറില്‍ ഇവരുടെ പിതാവ് മരിച്ചിരുന്നു. കുഞ്ഞിനെ ബലി നല്‍കിയാല്‍ മരിച്ച പിതാവ് തിരിച്ചെത്തുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ഇതിനായി രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നരബലി നല്‍കാനുള്ള ഒരുക്കത്തിലായിരുന്നെന്ന് ഇവര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular