Sunday, May 19, 2024
HomeIndiaഇസ്താംബുള്‍ സ്‌ഫോടനം: ബോംബ് സ്ഥാപിച്ചെന്ന് കരുതുന്ന സ്ത്രീ പിടിയില്‍

ഇസ്താംബുള്‍ സ്‌ഫോടനം: ബോംബ് സ്ഥാപിച്ചെന്ന് കരുതുന്ന സ്ത്രീ പിടിയില്‍

സ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ ബോംബ് സ്ഥാപിച്ചെന്ന് കരുതുന്ന സ്ത്രീ പിടിയില്‍.
ഇവരുടെ പേരടക്കമുള്ള വിവരങ്ങള്‍ തുര്‍ക്കി പുറത്തുവിട്ടിട്ടില്ല.

കുര്‍ദിസ്ഥാന്‍ തീവ്രവാദ സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ അംഗമായ സ്ത്രീയാണ് അറസ്റ്റിയായതെന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച വൈകുന്നേരം നാലിനുശേഷമാണ് ഇസ്താംബൂളിലെ പ്രസിദ്ധമായ ഇസ്തിക്‌ലാല്‍ ഷോപ്പിംഗ് സ്ട്രീറ്റില്‍ സ്‌ഫോടനമുണ്ടായത്. നാലു പേര്‍ സംഭവ സ്ഥലത്തു വെച്ച്‌തന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. 53 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ആക്രമണം നടന്ന സ്ഥലത്ത് ഒരു സ്ത്രീയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നേരത്തെ തുര്‍ക്കി സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇവിടെനിന്ന് മാറിയതിനു പിന്നാലെ സ്‌ഫോടകവസ്തു പൊട്ടിതെറിച്ചെന്നാണ് നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular