Sunday, May 19, 2024
HomeIndiaഅണ്ടര്‍പാസില്‍ വിമാനം കുടുങ്ങി; ഗതാഗതം സ്തംഭിച്ചു

അണ്ടര്‍പാസില്‍ വിമാനം കുടുങ്ങി; ഗതാഗതം സ്തംഭിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ബപട്‌ലയില്‍ ട്രക്കില്‍ കൊണ്ടുപോവുകയായിരുന്ന വിമാനം റോഡിലെ അടിപ്പാതയില്‍ കുടുങ്ങി.

കൊരിസാപ്പാട് അടിപ്പാതയിലാണ് വിമാനം കുടുങ്ങിയത്.

പിന്നാലെ പ്രദേശത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വന്‍ ജനക്കൂട്ടമാണ് വിമാനം കാണാന്‍ സംഭവ സ്ഥലത്തേയ്ക്ക് എത്തിയത്. അണ്ടര്‍പാസില്‍ കുടുങ്ങിക്കിടക്കുന്ന വിമാനത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഹൈദരാബാദിലെ പിസ്ത ഹൗസ് ഉടമ വാങ്ങിയ പഴയ വിമാനമാണിത്. വിമാനം കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. പിസ്ത ഹൗസിന്റെ ഉടമയും ഹൈദരാബാദ് സ്വദേശിയുമായ സി.എച്ച്‌.ശിവ ശങ്കറാണ് വിമാന റസ്റ്റോറന്റ് സ്ഥാപിക്കാനായി ഈ വിമാനം വാങ്ങിയത്. എന്നാല്‍, വിമാനം കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിനിടെ കൊരിസാപ്പാട് അടിപ്പാതയില്‍ കുടുങ്ങുകയായിരുന്നു. വിമാനം കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

വിവരമറിഞ്ഞ് മേദര്‍മെറ്റ്ല പോലീസ് സ്ഥലത്തെത്തി വിമാനം അണ്ടര്‍പാസില്‍ നിന്ന് പുറത്തെടുക്കാന്‍ സഹായിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ട്രക്ക് ഡ്രൈവറെയും വിമാനത്തെയും അണ്ടര്‍പാസില്‍ നിന്ന് കേടുപാടുകള്‍ വിമാനം സുരക്ഷിതമായി പുറത്തെടുത്തതായി പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular