Friday, May 3, 2024
HomeIndiaയുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് ജീവനൊടുക്കി

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് ജീവനൊടുക്കി

യുപിയിലെ പ്രൈമറി സ്കൂള്‍ അധ്യാപികയെ വെടിവച്ച ശേഷം യുവാവ് ജീവനൊടുക്കി. യുപിയിലെ ഇറ്റാ ജില്ലയിലെ എക്ദില്‍ പ്രദേശത്താണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

6 തവണയാണ് യുവതിയ്ക്ക് നേരെ നിറയൊഴിച്ചത്. വെടിയേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണ്.

സംഭവത്തില്‍ പരുക്കേറ്റ നിലയില്‍ റോഡില്‍ കിടന്ന യുവതിയെ വഴിയാത്രക്കാരാണ് കണ്ടത്. ശേഷം പൊലീസിന് വിവരം അറിയിക്കുകയുണ്ടായി. ബന്ധുക്കളും പൊലീസും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നടത്തിയ അന്വേഷണത്തില്‍ പരുക്കേറ്റ യുവതിയും യുവാവും പരസ്പരം സൗഹൃദത്തില്‍ ആയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ കാര്യം പൊലീസ് പരിശോധിക്കുകയാണ്. ഇരുവരും തമ്മില്‍ മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular