Sunday, April 28, 2024
HomeKeralaപള്ളിമേടയില്‍ കയറി വികാരിയെ മര്‍ദിച്ചതായി പരാതി; കേസെടുത്ത് പോലീസ്

പള്ളിമേടയില്‍ കയറി വികാരിയെ മര്‍ദിച്ചതായി പരാതി; കേസെടുത്ത് പോലീസ്

ചിറ്റൂര്‍: വടകരപ്പതി സ്വരപ്പാറയില്‍ വികാരിയെ പള്ളിമേടയില്‍ കയറി മര്‍ദിച്ചതായി പോലീസില്‍ പരാതി. സ്വരപ്പാറ ക്രിസ്തുരാജ പള്ളിവികാരി ഫാ.

അമല്‍ ചാള്‍സിനാണ് (41) മര്‍ദ്ദനത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം രാവിലെ 8.45ന് കോഴിപ്പാറ സ്വരപ്പാറ പള്ളിയില്‍ പ്രദേശവാസികളായ ജോണ്‍ ഫെലിക്സ് തങ്കരാജ് (41), മൈക്കിള്‍ ഡിസൂസ (42) എന്നിവരും കണ്ടാലറിയുന്ന മറ്റു രണ്ടുപേരും പള്ളിമേടയിലേക്ക് അതിക്രമിച്ചു കയറി വികാരിയെ മര്‍ദിച്ചു എന്നാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ വികാരിയെയും സഹായിയെയും കൊഴിഞ്ഞാമ്ബാറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുമ്ബുണ്ടായിരുന്ന വികാരിയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് പരാതിയില്‍ പറയുന്നതായി പോലീസ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയുന്നതിന് വേണ്ടിയാണ് പള്ളിയില്‍ എത്തിയതെന്നും, എന്നാല്‍ വികാരി പള്ളിയിലേക്ക് എത്തിയവരെ അനാവശ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് കാണിച്ച്‌ ജോണ്‍ ഫെലിക്സ് തങ്കരാജ് പോലീസില്‍ പരാതി നല്‍കി. പദവിക്ക് നിരക്കാത്ത തരത്തിലായിരുന്നു വികാരിയുടെ പെരുമാറ്റമെന്നും തങ്കരാജ്, മൈക്കിള്‍ ഡിസൂസ എന്നിവര്‍ പറഞ്ഞു. ഇവരും കൊഴിഞ്ഞാമ്ബാറ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരാതിയില്‍ വികാരി അമല്‍ ചാള്‍സിനെതിരെയും കൊഴിഞ്ഞാമ്ബാറ പോലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular