Sunday, May 12, 2024
HomeEuropeറഷ്യയെ നേരിട്ട് ആക്രമിക്കാനില്ല; യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ അടിമ അല്ല: ആദ്യമായി വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ച്‌...

റഷ്യയെ നേരിട്ട് ആക്രമിക്കാനില്ല; യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ അടിമ അല്ല: ആദ്യമായി വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ച്‌ ഫ്രാന്‍സിന്റെ മാക്രോണ്‍

പാരിസ്: റഷ്യയെ നേരിട്ട് ആക്രമിക്കാനില്ലെന്ന് പരസ്യമായി നിലപാട് വ്യക്തമാക്കി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍.

റഷ്യയെ ആക്രമിക്കാനായി പോളണ്ടില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള നാറ്റോയുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ മാക്രോണ്‍. യൂറോപ്യന്‍ യൂണിയന്‍ ഒരു സ്വതന്ത്രരാജ്യമാണെന്നും അല്ലാതെ യുഎസിന്റെ അടിമ അല്ലെന്നും മാക്രോണ്‍ അഭിപ്രായപ്പെട്ടു.

മറ്റ് രാജ്യങ്ങളുമായി സഹകരണവും പങ്കാളിത്തവും നേടി മുന്നോട്ട് പോകേണ്ട ഒന്നാണ് യൂറോപ്പ് എന്നും അത് അമേരിക്കയുടെ അടിമ അല്ലെന്നും മാക്രോണ്‍ വ്യക്തമാക്കി. “റഷ്യ-ഉക്രൈന്‍ യുദ്ധം യൂറോപ്പിന്റെ സുരക്ഷയ്‌ക്ക് ഏറ്റവും വലിയ ഭീഷണിയായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. യൂറോപ്യന്‍ യൂണിയന് ഊര്‍ജ്ജവും വളവും ലഭിക്കുന്നത് റഷ്യയില്‍ നിന്നാണ്. യൂറോപ്യന്‍ യൂണിയന് ആവശ്യമായ സാധനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നത് ചൈനയാണ്. അതേ സമയം സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കയെയാണ് ആശ്രയിക്കുന്നത്.” -മാക്രോണ്‍ പറഞ്ഞു.

“അങ്ങിനെ അല്ലെങ്കില്‍ യൂറോപ്പ് ഇല്ലാതായേക്കാം. അത് മരിയ്‌ക്കാതിരിക്കണമെങ്കില്‍ നമ്മുടെ നിലപാട് അതിനനുസരിച്ചാകണം.” – മാക്രോണ്‍ പറഞ്ഞു.അതേ സമയം ഉക്രൈനെ പിന്തുണയ്‌ക്കുമെന്നും റഷ്യയെ ഈ യുദ്ധത്തില്‍ തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ 2024 സമാധാനത്തിന്‍റേതാകണമെന്നും അദ്ദേഹം പറയുന്നു. റഷ്യയോട് വിരോധമുണ്ടെങ്കിലും റഷ്യ ഒരിയ്‌ക്കലും ശത്രുവല്ലെന്നും അദ്ദേഹം പറഞ്ഞു.

പോളണ്ടില്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ വിന്യസിച്ച്‌ റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് ആക്കം കൂട്ടാനുള്ള നാറ്റോയുടെ തീരുമാനത്തിനെതിരെ സമാധാനത്തിന്റെയും സംയമനത്തിന്റെയും നിലപാടാണ് മാക്രോണ്‍ പ്രഖ്യാപിച്ചത്. ഇത് എങ്ങിനെയാണ് യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുക എന്നതറിയാന്‍ കാത്തിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular