Saturday, May 4, 2024
HomeUSAഇന്ത്യൻ അമേരിക്കന്റെ നീണ്ട ജയിൽ ശിക്ഷയ്ക്കു പിന്നിൽ വംശീയത ഉണ്ടെന്നു ആരോപണം

ഇന്ത്യൻ അമേരിക്കന്റെ നീണ്ട ജയിൽ ശിക്ഷയ്ക്കു പിന്നിൽ വംശീയത ഉണ്ടെന്നു ആരോപണം

ഇന്ത്യൻ അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കർ നികേഷ് പട്ടേലിനെതിരായ കോടതി വിധിക്കു പിന്നിൽ വംശീയ വികാരങ്ങൾ പ്രവർത്തിച്ചുവോ എന്ന് അന്വേഷിക്കണമെന്നു സിവിൾ റൈറ്സ് നേതാവ് ജെസെ ജാക്‌സൺ യുഎസ് അറ്റോണി ഓഫീസിനോട് ആവശ്യപ്പെട്ടു. പട്ടേൽ (39) $179 മില്ല്യൺ വ്യാജ വായ്പകൾ വിറ്റുവെന്ന ആരോപണത്തിന്മേൽ 2018ൽ ഇലിനോയ് നോർത്തേൺ ഡിസ്‌ട്രിക്‌ട് കോടതി അദ്ദേഹത്തെ 25 വർഷം തടവിനു ശിക്ഷിച്ചിരുന്നു. അദ്ദേഹം ഒർലാണ്ടോ ജയിലിലാണ്.

എന്നാൽ വെള്ളക്കാരനായ പങ്കാളിയെക്കാൾ നീണ്ട ശിക്ഷ കാലാവധിയാണ് പട്ടേലിനു നൽകിയതെന്നു ആരോപണം ഉയർന്നു. അദ്ദേഹത്തിന് 10 വർഷത്തെ തടവ് മാത്രമാണ് ലഭിച്ചത്. രണ്ടു വസ്ര്തഹം കഴിഞ്ഞു ആസ്മ രോഗിയാണെന്ന പരിഗണനയിൽ വിട്ടയച്ചു. എന്നാൽ പട്ടേലിനും ആസ്മയുണ്ടെന്നു മാതാപിതാക്കൾ അജയും രോഹിണിയും പറയുന്നു.

അജയും രോഹിണിയും ജാക്‌സണെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. വംശീയതയും വിവേചനവും ഈ കേസിൽ കാണുന്നുവെന്ന് അവർ പരാതിപ്പെട്ടു.

ജാക്‌സൺ ചൂണ്ടിക്കാട്ടി: “ഒരു കുടുംബത്തെ രക്ഷിക്കേണ്ട മറ്റൊരു കേസാണിത്. പട്ടേൽ സമൂഹത്തിനു അമൂല്യമായ പ്രയോജനങ്ങൾ നൽകേണ്ട വ്യക്തിയാണ്.”

ഫ്‌ളോറിഡയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കു വേണ്ടി പണപ്പിരിവ് നടത്തിയിട്ടുള്ള പട്ടേലിനെ അവർ ആരും സഹായിച്ചില്ല. ജാക്‌സൺ ഡെമോക്രാറ്റ് ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular