Saturday, May 18, 2024
HomeIndiaബിഹാറില്‍ പൊതുസ്ഥലത്ത് വച്ച്‌ യുവതിക്ക് ക്രൂര മര്‍ദ്ദനം

ബിഹാറില്‍ പൊതുസ്ഥലത്ത് വച്ച്‌ യുവതിക്ക് ക്രൂര മര്‍ദ്ദനം

ബീഹാറിലെ സോനെപൂര്‍ യുവതിക്ക് ക്രൂര മര്‍ദ്ദനം. മേള കാണാനെത്തിയ യുവതിയെ അഞ്ച് സ്ത്രീകളടങ്ങുന്ന സംഘം മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തിന്‍്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സരണ്‍ ജില്ലയിലെ സോനെപൂര്‍ മേളയില്‍ ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു സംഭവം. കാമുകനെ ചൊല്ലിയാണ് വഴക്കുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഘത്തിലെ ഒരു പെണ്‍കുട്ടിയുടെ കാമുകനുമായി ബന്ധത്തിലേര്‍പ്പെട്ടതിനാലാണ് സ്ത്രീയെ മര്‍ദ്ദിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അഞ്ച് സ്ത്രീകളടങ്ങുന്ന സംഘം ഇരയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാം. വലിച്ചിഴയ്ക്കുകയും മുടിയില്‍ പിടിച്ച്‌ വലിക്കുകയും ചവിട്ടുകയും തല്ലുകയും ചെയ്യുന്നു. റോഡിലുള്ളവര്‍ സംഭവത്തില്‍ നിശബ്ദമായി നില്‍ക്കുന്നതും കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular