Tuesday, May 7, 2024
HomeIndiaരാവണനെ പോലെ 100 തലകളുണ്ടോ? മോദിയെ പരിഹസിച്ച്‌ ഖാര്‍ഗെ

രാവണനെ പോലെ 100 തലകളുണ്ടോ? മോദിയെ പരിഹസിച്ച്‌ ഖാര്‍ഗെ

ഹമ്മദാബാദ്: രാവണനെ പോലെ 100 തലകളുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

അഹമ്മദാബാദിലെ ബെഹ്‌റാംപുരയില്‍ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടന്നാക്രമിച്ചത്.

മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളോ, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളോ, അല്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളോ ആണെങ്കിലും മോദിയുടെ പേരില്‍ വോട്ട് തേടുന്നതായാണ് കാണുന്നത്. മോദിക്ക് രാവണനെ പോലെ 100 തലകളുണ്ടോ? സ്ഥാനാര്‍ത്ഥിയുടെ പേരില്‍ വോട്ട് ചോദിക്കൂ. മോദി അവിടെ വന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നുണ്ടോ? നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് അദ്ദേഹം നിങ്ങളെ സഹായിക്കാന്‍ പോകുന്നുണ്ടോ? മോദിയെ കടന്നാക്രമിച്ച്‌ ഖാര്‍ഗെ പറഞ്ഞു.

അതേസമയം ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ചൂട് താങ്ങാനാവാതെ കോണ്‍ഗ്രസ് അധ്യക്ഷന് നിയന്ത്രണം നഷ്ടപ്പെട്ടതായി മാളവ്യ കുറ്റപ്പെടുത്തി. മരണത്തിന്റെ വ്യാപാരി മുതല്‍ രാവണന്‍ വരെ വിളിച്ച്‌ കോണ്‍ഗ്രസ് ഗുജറാത്തിനെയും ഗുജറാത്തിന്റെ മകനെയും അപമാനിക്കുന്നത് തുടരുകയാണെന്നും മാളവ്യ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular