Friday, April 26, 2024
HomeIndiaഅതിര്‍ത്തി നുഴഞ്ഞുകയറ്റം നേരിടാന്‍ ഒരുങ്ങി അസം ; പുതുതായി 5 ബറ്റാലിയന്‍ കമാന്റോകള്‍

അതിര്‍ത്തി നുഴഞ്ഞുകയറ്റം നേരിടാന്‍ ഒരുങ്ങി അസം ; പുതുതായി 5 ബറ്റാലിയന്‍ കമാന്റോകള്‍

ഗുവാഹട്ടി:അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കി അസം സര്‍ക്കാര്‍. നുഴഞ്ഞു കയറ്റനീക്കങ്ങള്‍ ശക്തമായ അതിര്‍ത്തിമേഖലകളില്‍ കമാന്റോകളെ വിന്യസിക്കാനാണ് തീരുമാനം.

5 ബറ്റാലിയന്‍ വിദഗ്ധ പരിശീലനം നേടിയ കമാന്റോ സംഘമാണ് അസം അതിര്‍ത്തികളിലേയ്‌ക്ക് നിയോഗിക്കപ്പെടുന്നത്.

അസമിലെ നാരംഗി സൈനിക കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചതായി സൈന്യം അറിയിച്ചു. അസം പോലീസ് മേധാവി ഭാസ്‌ക്കര്‍ ജ്യോതി മഹന്തയാണ് പോലീസ് സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനെുത്ത തീരുമാനം പുറത്തുവിട്ടത്.

അസം പോലീസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കമാന്റോ പരിശീലനം നല്‍കുന്നത് സൈന്യമായിരിക്കും. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും ഭീകരതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ കരുത്തുള്ളവരെ തയ്യാറാ ക്കലാണ് ലക്ഷ്യം.

സമീപകാലത്ത് മേഘാലയ-അസം അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷം രാജ്യസുരക്ഷാ ദൃഷ്ടിയിലും ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് കാണുന്നത്. അതിര്‍ത്തി മേഖലയിലെ നി്സ്സാര വിഷയങ്ങള്‍ പോലും കലാപമാക്കി മാറ്റുന്നത് ഭീകരരാണ്. വിവിധ സംസ്ഥാനങ്ങളുമായും ബംഗ്ലാദേശുമായും അസം അതിര്‍ത്തി പങ്കിടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular