Thursday, May 2, 2024
HomeKeralaകാറിനുള്ളില്‍ വച്ച്‌ യുവാവിനെ കഴുത്തറുത്ത് കൊന്നു; മുഖ്യപ്രതി പിടിയില്‍, രണ്ട് കാറുകളും കസ്റ്റഡിയില്‍

കാറിനുള്ളില്‍ വച്ച്‌ യുവാവിനെ കഴുത്തറുത്ത് കൊന്നു; മുഖ്യപ്രതി പിടിയില്‍, രണ്ട് കാറുകളും കസ്റ്റഡിയില്‍

തെന്മല: ആര്യങ്കാവ് മുരുകന്‍പാഞ്ചാലിനു സമീപം യുവാവിനെ കൊലപ്പെടുത്തി ആറിനു സമീപം തള്ളിയ കേസില്‍ പ്രധാനപ്രതി പിടിയില്‍.

പാലക്കാട് സ്വദേശി ഫൈസലി(41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ടുകാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫൈസലിനെ അടുത്ത ദിവസം തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ തെളിവെടുപ്പിനുശേഷം പ്രതിയെ തമിഴ്‌നാട് പോലീസിന് കൈമാറുകയും ചെയ്യും.

കഴിഞ്ഞമാസം രണ്ടിന് മുരുകന്‍പാഞ്ചാലിനുസമീപം ആറിനോടുചേര്‍ന്നാണ് ചെങ്കോട്ട കാലങ്കര സ്വദേശി അന്‍പഴകന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കോട്ടയ്ക്കുസമീപം കാറില്‍വച്ച്‌ കൂട്ടാളികളുടെ സഹായത്തോടെ അന്‍പഴകനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രതികളായ തമിഴ്‌നാട് കരൂര്‍ റെഡ്യാര്‍പെട്ടി സ്വദേശി കുമാറിനെയും അത്തിപ്പെട്ടി അറുപ്പുകോട്ട സ്വദേശി അടയ്ക്കാലത്തെയും നേരെത്തേ പിടികൂടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular