Sunday, May 19, 2024
HomeKeralaസിഗററ്റിെന്‍റ ചില്ലറ വില്‍പ്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കും

സിഗററ്റിെന്‍റ ചില്ലറ വില്‍പ്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കും

സിഗററ്റ് വില്‍പനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഒരു സിഗററ്റ് മാത്രമായി വില്‍ക്കുന്നത് നിരോധിക്കാനാണ് തീരുമാനം.

ഒരു സിഗററ്റ് മാത്രമായി വാങ്ങുന്നവരാണ് കൂടുതല്‍. ഇൗ പ്രവണത പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു പ്രയാസം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി പുതിയ നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ശുപാര്‍ശ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയെന്നാണറിയുന്നത്.

വിമാനത്താവളങ്ങളില്‍ നിലവിലുള്ള സ്മോക്കിങ് സോണുകള്‍ എടുത്തുകളയാനും ശുപാര്‍ശയുണ്ട്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഇന്ത്യ 75% ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ 53 ശതമാനമാണ് സിഗററ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് കണക്ക്.

ഇക്കാര്യത്തില്‍ ബജറ്റ് സമ്മേളനത്തിനു മുന്‍പുതന്നെ കേന്ദ്രം തീരുമാനം എടുത്തേക്കും. മൂന്നു വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം ഇ-സിഗററ്റുകളുടെ വില്‍പ്പനയും ഉപയോഗവും കേന്ദ്രം നിരോധിച്ചിരുന്നു. പുകവലിയിലൂടെ 3.5 ലക്ഷം പേര്‍ എല്ലാ വര്‍ഷവും ഇന്ത്യയില്‍ മരണമടയുന്നുവെന്നാണ് കണക്ക്. പുകവലിക്കുന്നവരില്‍ 46% പേര്‍ നിരക്ഷരരും 16% പേര്‍ കോളജ് വിദ്യാര്‍ഥികളും ആണെന്ന് നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ സര്‍വേയില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് പൊതുവിടങ്ങളില്‍ പുകവലി നിരോധിച്ചിരിക്കുകയാണ്. ലംഘിച്ചാല്‍ പരമാവധി 200 രൂപ പിഴയീടാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular