Sunday, May 19, 2024
HomeGulfമൊറോക്കോ വിജയം; ശൈഖ് മുഹമ്മദ് അഭിനന്ദനമറിയിച്ചു

മൊറോക്കോ വിജയം; ശൈഖ് മുഹമ്മദ് അഭിനന്ദനമറിയിച്ചു

ബൂദബി: പോര്‍ചുഗലിനെ തോല്‍പിച്ച്‌ ഫിഫ ലോകകപ്പ് ഫുട്ബാളില്‍ സെമി ഫൈനല്‍ പ്രവേശനം നേടിയ മൊറോക്കന്‍ ടീമിന്‍റെ നേട്ടത്തില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അഭിനന്ദനമറിയിച്ചു.

മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനെ ഫോണില്‍ വിളിച്ചാണ് അനുമോദനം അറിയിച്ചത്. ഒരു അറബ് രാജ്യം ആദ്യമായി കൈവരിക്കുന്ന ചരിത്രനേട്ടം സന്തോഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. മൊറോക്കന്‍ ദേശീയ ടീമിന്‍റെ അസാധാരണ പ്രകടനത്തെയും അവരുടെ ആത്മവിശ്വാസത്തെയും അച്ചടക്കത്തെയും അഭിനന്ദിക്കുന്നു. വരാനിരിക്കുന്ന മാച്ചുകളില്‍ അവര്‍ക്ക് കൂടുതല്‍ ഭാഗ്യവും വിജയവും നേരുന്നു -ശൈഖ് മുഹമ്മദ് രാജാവിനോട് പറഞ്ഞു.രാജാവ് ശൈഖ് മുഹമ്മദിന് നന്ദിയും കടപ്പാടും അറിയിക്കുകയും യു.എ.ഇക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular