Sunday, May 19, 2024
HomeIndiaഅഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് ജാമ്യം

അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് ജാമ്യം

മുംബൈ: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് മുംബൈയിലെ ബാര്‍, റെസ്‌റ്റോറന്റ് ഉടമകളില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെ വഴി 4.70 കോടി രൂപ വാങ്ങിയെന്ന കേസിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. നവംബര്‍ 18-ന് ഈ കേസ് പരിഗണിച്ച മുംബൈയിലെ പ്രത്യേക കോടതി സച്ചിന്‍ വാസെക്ക് ജാമ്യം അനുവദിച്ചിരുന്നു. റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം നടന്ന ബോംബ് ഭീഷണിയും താനെയിലെ വ്യവസായി മന്‍സുഖ് ഹിരാന്റെ കൊലപാതകവും ഉള്‍പ്പെടെയുള്ള മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ വാസെക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായിട്ടില്ല.

അഴിമതിക്കേസില്‍ കഴിഞ്ഞ മാസം ജാമ്യം ലഭിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത് താന്‍ ജയിലില്‍വെച്ച്‌ അനില്‍ ദേശ്മുഖിനെ കണ്ടെന്നും അദ്ദേത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular