Saturday, May 18, 2024
HomeGulfദമ്മാം ഇസ്ലാഹി സെന്‍റര്‍ കുടുംബ സംഗമം

ദമ്മാം ഇസ്ലാഹി സെന്‍റര്‍ കുടുംബ സംഗമം

മ്മാം: ധാര്‍മിക മൂല്യങ്ങള്‍ പാലിച്ച്‌ ജീവിക്കുന്ന സമൂഹത്തില്‍ മാത്രമെ സുരക്ഷിതത്വ ബോധവും നിര്‍ഭയത്വവും ഉണ്ടാകുകയുള്ളൂവെന്ന് കിഴക്കന്‍ പ്രവിശ്യ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷദ് ബിന്‍ ഹംസ അഭിപ്രായപ്പെട്ടു.

ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ഉദ്ബോധന പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗമനമെന്ന് പറഞ്ഞു വരുന്ന ലിബറല്‍ കാഴ്ചപ്പാടുകള്‍ കുടുംബബന്ധങ്ങളുടെ ഛിദ്രതക്കും നമ്മുടെ സാംസ്കാരിക മഹിമക്കും വിള്ളല്‍ തീര്‍ക്കുന്ന ഗൗരവമായ കാര്യങ്ങളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് അമീന്‍ ചേര്‍ത്തല സി.പി.ആര്‍ പരിശീലനം നല്‍കി. ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് ബി.വി. അബ്ദുല്‍ ഗഫൂര്‍, നൗഷാദ് തൊളിക്കോട്, അബ്ദു നാസര്‍ കരൂപ്പടന്ന, അബ്ദുല്‍ ജബ്ബാര്‍ വിളത്തൂര്‍, ജനറല്‍ സെക്രട്ടറി ഫൈസല്‍ കൈതയില്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഇസ്‌ലാഹി സെന്‍റര്‍ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular