Monday, May 13, 2024
HomeGulfദേശീയദിനം;വിപുല ഒരുക്കവുമായി സതേണ്‍ മുനിസിപ്പാലിറ്റി

ദേശീയദിനം;വിപുല ഒരുക്കവുമായി സതേണ്‍ മുനിസിപ്പാലിറ്റി

നാമ: ബഹ്‌റൈന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സതേണ്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍.

ഡിസംബര്‍ 16 റോഡിനോടു ചേര്‍ന്ന് മനോഹരമായ അലങ്കാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വാഇല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്, ദക്ഷിണ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. അതിഥികളും സന്ദര്‍ശകരും ദീപാലംകൃതമായ ഇടനാഴിയിലൂടെ നടന്ന് കലാകാരന്മാരുടെ വരച്ച ചിത്രങ്ങള്‍ വീക്ഷിച്ചു.

ക്രൗണ്‍ പ്രിന്‍സ് അവന്യൂവില്‍നിന്ന് റിഫ അവന്യൂ വരെ മൂന്നു കിലോമീറ്ററോളം റോഡ് ചുവപ്പും വെള്ളയും ലൈറ്റുകളാല്‍ അലങ്കരിച്ചിട്ടുണ്ട്. സല്ലാഖ് ഹൈവേയുടെ അരികിലുള്ള മരങ്ങളിലും വിളക്കുകാലുകളിലും തിളങ്ങുന്ന ബഹ്‌റൈന്‍ പതാകകള്‍ സ്ഥാപിച്ചു. ഡിസംബര്‍ 16 റോഡില്‍ രണ്ട് ഇടനാഴികളില്‍ ഒന്ന് കാല്‍നടക്കാര്‍ക്കും മറ്റൊന്ന് കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കുമായി അനുവദിച്ചിരിക്കുന്നു. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ദേശീയദിനം ആഘോഷിക്കുന്നതിനുള്ള അവസരമാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ബഹ്‌റൈനോടും ഭരണാധികാരികളോടുമുള്ള തങ്ങളുടെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രകടനമായി ബഹ്‌റൈന്‍ ചിത്രകാരന്മാര്‍ ലൈവ് പെയിന്റിങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular