Saturday, May 18, 2024
HomeKeralaകവര്‍ച്ചാ കേസുകളില്‍ പ്രതികളായ അന്തര്‍ ജില്ല മോഷ്ടാക്കളെ കൂത്തുപറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തു

കവര്‍ച്ചാ കേസുകളില്‍ പ്രതികളായ അന്തര്‍ ജില്ല മോഷ്ടാക്കളെ കൂത്തുപറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തു

കൂത്തുപറമ്ബ്: നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ അന്തര്‍ ജില്ല മോഷ്ടാക്കളെ കൂത്തുപറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം ഭരണങ്ങാനത്തെ വി.ടി അഭിലാഷ്, പൂഞ്ഞാറിലെ കീരി സുനി എന്ന സുനില്‍ സുരേന്ദ്രന്‍ എന്നിവരെയാണ് എ.സി.പി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിക്കുകയും ബൈക്കുമായി സഞ്ചരിച്ച്‌ സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തിലുമാണ് അറസ്റ്റ്.

പാറാലിലെ ശോഭ കാരായിയുടെ മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയാണ് തട്ടിയെടുത്തത്. കതിരൂരില്‍ നിന്ന് സ്ത്രീയുടെ സ്വര്‍ണ്ണ മാല മോഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂത്തുപറമ്ബിലെ സംഭവത്തിന് ശേഷം ഏലത്തൂരില്‍ നിന്നും മറ്റൊരു സ്ത്രീയുടെ മാല മോഷ്ടിച്ചതായും ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പറഞ്ഞു.

എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി സ്വര്‍ണമാലകളും, ബൈക്കും കവര്‍ച്ച ചെയ്ത മുപ്പതിലധികം കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്.

അഭിലാഷിനെ കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വച്ചും, സുനിലിനെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വച്ചുമാണ് പൊലീസ് സംഘം പിടികൂടിയത്. മോഷ്ടിച്ച ശേഷം മലപ്പുറം മഞ്ചേരിയില്‍ ഉപേക്ഷിച്ച ബൈക്കും കണ്ടെത്തി. മോഷ്ടിച്ച സ്വര്‍ണമാല പ്രതികള്‍ മധുരയില്‍ വില്‍ക്കുകയാണ് ചെയ്തത്. എ.സി.പി സക്വാഡ് അംഗങ്ങളായ എ.എസ്.ഐ മിനീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.എ സുധി, രാഹുല്‍ ദാമോദരന്‍, പി. അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular