Saturday, May 18, 2024
HomeIndiaചായകുടിച്ചതിന്റെ പണം ചോദിച്ചതിന് ബേക്കറിയുടമയെ മര്‍ദിച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍

ചായകുടിച്ചതിന്റെ പണം ചോദിച്ചതിന് ബേക്കറിയുടമയെ മര്‍ദിച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ചായകുടിച്ചതിന്റെ പണം ചോദിച്ചതിന് ബേക്കറിയുടമയെയും സഹായികളെയും ക്രൂരമായി മര്‍ദിച്ച്‌ എട്ടംഗ സംഘം.
ബെംഗളൂരു നഗരത്തിലെ മുന്നക്കൊല്ലലില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയാണു സംഭവം നടന്നത്. മുന്നക്കൊല്ലലിലെ ബേക്കറിയിലെത്തിയ എട്ടംഗ സംഘം ചായ ഓര്‍ഡര്‍ ചെയ്തു. ചായ എത്തുന്നതിനിടയില്‍ സംഘത്തിലെ ചിലര്‍ മേശപ്പുറത്തു നിന്നു സിഗരറ്റെടുത്തു വലിച്ചു.

ചായ കുടിച്ചു പോകാനൊരുങ്ങിയ സംഘത്തോട് ഉടമ നവീന്‍കുമാര്‍ ഷെട്ടി സിഗരറ്റിന്റെ പൈസ ചോദിച്ചു. ഇതോടെ സംഘം നവീനെ മര്‍ദിക്കുകയായിരുന്നു. നവീനെ മര്‍ദിക്കുന്നതു കണ്ടു തടയാനെത്തിയ ബന്ധുക്കളായ നിധിന്‍ ഷെട്ടി, പ്രജ്വല്‍ ഷെട്ടി എന്നിവരെയും സംഘം വെറുതെ വിട്ടില്ല. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ടു.

മഞ്ജുനാഥ, കാര്‍ത്തിക് ,സല്‍മാന്‍, എന്‍. കാര്‍ത്തിക് എന്നീ അക്രമികളെ പിടികൂടിയതായി കമ്മിഷണര്‍ അറിയിച്ചു. കടയുടെ അടുത്തു താമസിക്കുന്ന മഞ്ജുനാഥയും ഉടമയും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മഞ്ജുനാഥ വാടകയ്ക്കെടുത്ത ഗുണ്ടകളാണു ചായകുടിക്കാനെന്ന വ്യാജേന കടയിലെത്തി പ്രശ്നങ്ങളുണ്ടാക്കിയതെന്നും കമ്മിഷണര്‍ വിശദീകരിച്ചു. സംഘത്തില്‍പെട്ട 5 പേര്‍ക്കായി പ്രത്യേക സംഘം രൂപീകരിച്ചു തിരച്ചില്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular