Saturday, May 18, 2024
HomeKeralaതമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ചത് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം; യുവാവ് പിടിയില്‍

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ചത് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം; യുവാവ് പിടിയില്‍

പാലക്കാട് : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ ചിറ്റൂര്‍ പോലീസ് പിടികൂടി.

തമിഴ്‌നാട് മധുര സ്വദേശി അരിയമിത്രന്‍ (ഗോകുല്‍-33) ആണ് പിടിയിലായത്. പാലക്കാട് നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് നിന്നാണ് രണ്ട് കിലോഗ്രാം തൂക്കംവരുന്ന സ്വര്‍ണക്കട്ടികളുമായി ഇയാളെ പിടികൂടിയത്.

ശനിയാഴ്ച രാത്രി നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് മീന്‍വളര്‍ത്തുന്ന കുളത്തിന് സമീപം വാഹനം നിര്‍ത്തി യുവാവ് ഇറങ്ങിപ്പോകുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. സംശയം തോന്നി സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും വാഹനത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ആറായിരം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഇതേസ്ഥലത്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ സ്വര്‍ണവുമായി പിടികൂടിയത്. യാതൊരു രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. പ്രതിയെയും സ്വര്‍ണവും പാലക്കാട് സെഷന്‍സ് കോടതി മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular