Friday, May 3, 2024
HomeIndiaബില്‍ക്കിസ് ബാനു കേസ്: ജസ്റ്റിസ് ബേല എം. ത്രിവേദി പിന്മാറി

ബില്‍ക്കിസ് ബാനു കേസ്: ജസ്റ്റിസ് ബേല എം. ത്രിവേദി പിന്മാറി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിന്‍റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി പിന്മാറി.

പുതിയ ജഡ്ജി കേസ് പരിഗണിക്കും. 2002ല്‍ തന്റെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 11 പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് എതിരെയായിരുന്നു ബില്‍ക്കിസ് ബാനുവിന്റെ ഹരജി. ഇന്ന് ഹരജി പരിഗണിക്കാനിരുന്ന സുപ്രീം കോടതി ബെഞ്ചിന്റെ ഭാഗമാണ് ബേല എം. ത്രിവേദി. ഇന്നത്തെ ഹിയറിംഗില്‍ നിന്ന് ബേല എം. ത്രിവേദി പിന്മാറിയതോടെ കേസ് മാറ്റിവച്ചു.

2002 മാര്‍ച്ച്‌ മൂന്നിന് ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വംശീയ ആക്രമണത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ് ബാനു. ഗര്‍ഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അന്ന് കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവ് ചെയ്യാന്‍ തീരുമാനിച്ചതോടെ കേസിലെ 11 പ്രതികളാണ് ജയില്‍ മോചിതരായി പുറത്തിറങ്ങിയത്. ഗുജറാത്ത് സര്‍ക്കാര്‍ ഇവര്‍ക്ക് മോചനം നല്‍കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular