Friday, May 3, 2024
HomeKeralaനാടുകടത്തി, വീണ്ടും കുറ്റകൃത്യം തുടര്‍ന്നു; കാപ്പ നിയമപ്രകാരം മൈലോ കരുതല്‍ തടങ്കലില്‍

നാടുകടത്തി, വീണ്ടും കുറ്റകൃത്യം തുടര്‍ന്നു; കാപ്പ നിയമപ്രകാരം മൈലോ കരുതല്‍ തടങ്കലില്‍

കായംകുളം: നിരന്തര കുറ്റവാളിയായ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കൃഷ്ണപുരം സ്വദേശി മൈലോയെയാണ് (അഖില്‍ അസ്കര്‍ -30) പിടിയിലായത്.

കൊലപാതക ശ്രമം, ആയുധം കൈവശം വെക്കല്‍, മയക്കുമരുന്ന് വില്‍പന, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, അടിപിടി അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.

2021ല്‍ ഇയാളെ ജില്ലയില്‍ നിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇതിനിടെ കാപ്പില്‍മേക്ക് ഭാഗത്ത് വീടുകയറി യുവാവിനെ ദേഹോപദ്രവം ഏല്‍പിച്ചതോടെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ജില്ല പോലീസ് മേധാവി നല്‍കിയ ശിപാര്‍ശ അംഗീകരിച്ച കളക്ടര്‍ വി. ആര്‍. കൃഷ്ണതേജയാണ് ആറു മാസത്തേക്ക് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഡിവൈ എസ് പി അലക്സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ശ്രീകുമാര്‍, ഉദയകുമാര്‍, പൊലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രന്‍, ഷാജഹാന്‍, അനീഷ് എന്നിവരാണ് അഖില്‍ അസ്കറിനെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular