Sunday, May 19, 2024
HomeKeralaകഞ്ചാവ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി

കഞ്ചാവ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി

തിരുവനന്തപുരം: കാറില്‍ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍.

പൂന്തുറ ബരിയ നഗര്‍ മില്‍ കൊളനിയില്‍ അബ്ദുള്ള (25) ആണ് പൂന്തുറ പൊലീസിന്‍റെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കോവളത്ത് നിന്ന് പിടികൂടുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസം ബദരിയ നഗറില്‍ വെച്ച്‌ വില്‍പനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് കാറില്‍ നിന്ന് കണ്ടെത്തിയ കേസില്‍ മുഖ്യ പ്രതിയാണ് അബ്ദുള്ള. കഞ്ചാവുമായി വരുന്ന വഴി പൊലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു.

സംഭവത്തില്‍ ഇയാളുടെ കൂട്ടാളിയായ പൂന്തുറ പെരുനെല്ലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടിയിരുന്നു. പ്രമോദിനെ ചോദ്യം ചെയ്തതില്‍ നിന്നും അബ്ദുള്ളയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular