Saturday, May 18, 2024
HomeIndiaത്രിപുരയിലെ ആദ്യത്തെ ഡെന്റല്‍ കോളേജ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

ത്രിപുരയിലെ ആദ്യത്തെ ഡെന്റല്‍ കോളേജ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

ത്രിപുരയിലെ ആദ്യത്തെ ദന്തചികിത്സാ കോളേജ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.

ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ഡിസിഐ) നിര്‍ദേശപ്രകാരമാണ് പുതിയ ഐജിഎം ആശുപത്രി കെട്ടിടത്തില്‍ ദന്തചികിത്സാ കോളജ് തുടങ്ങാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച രാത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡിസംബര്‍ 12, 13 തീയതികളില്‍ ഡിസിഐ സംഘം ഡെന്റല്‍ കോളേജിന്റെ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഡെന്റല്‍ കോളേജ് സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം ഡിസിഐ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വ്യാഴാഴ്ച (ഡിസംബര്‍ 15) അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular