Saturday, May 18, 2024
HomeIndiaഭീകരവാദം: യുഎന്നില്‍ പാകിസ്ഥാനും ചൈനക്കുമെതിരെ ആഞ്ഞടിച്ച്‌ എസ് ജയശങ്കര്‍

ഭീകരവാദം: യുഎന്നില്‍ പാകിസ്ഥാനും ചൈനക്കുമെതിരെ ആഞ്ഞടിച്ച്‌ എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ തീവ്രവാദ വിരുദ്ധ യോഗത്തില്‍ പാകിസ്ഥാനെയും ചൈനയെയും രൂക്ഷമായി വിമര്‍ശിച്ച്‌ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാന്‍ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും മുമ്ബ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയെ പേരെടുത്ത് പറയാതെയും ഇന്ത്യ വിമര്‍ശിച്ചു.ചിലര്‍ ഭീകരതയ്‌ക്കെതിരെ പോരാടുന്നതില്‍ ഇരട്ടതാപ്പ് നയം സ്വീകരിക്കുകയും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ തന്ത്രപരമായ വിട്ടുവീഴ്ചകള്‍ ഉണ്ടാകുന്നത് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.തീവ്രവാദം ഉപാധിയോ തന്ത്രമോ മാത്രമാണെന്ന സമീപനം വളരെക്കാലമായി ചിലര്‍ തുടരുന്നു.

തീവ്രവാദം രാഷ്ട്രീയ നിക്ഷേപമായി കരുതിയവര്‍ അത്തരം അബദ്ധധാരണകളെ ഉപയോഗിച്ചു. ഇത് കേവലമായ തെറ്റല്ല, മറിച്ച്‌ അപകടകരമായേക്കാമെന്നും ജയശങ്കര്‍ പറഞ്ഞു.തീവ്രവാദികളെ ബഹിഷ്കരിക്കണെന്ന ആവശ്യം തെളിവുകളുടെ പിന്തുണ‌യോടെ സമര്‍പ്പിച്ചിട്ടും കാരണമൊന്നും പറയാതെ തള്ളിയതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയുടെ അദ്ധ്യക്ഷതയിലാണ് ഭീകരവാദ വിരുദ്ധ യോഗം ചേര്‍ന്നത്.യോഗത്തില്‍ ഇന്ത്യന്‍ നഴ്‌സും മുംബൈ ആക്രമണത്തിന്റെ ഇരയുമായ അഞ്ജലി കുല്‍തെ തന്റെ അനുഭവം പങ്കുവെച്ചു.തീവ്രവാദത്തോടുള്ള സമീപനത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറികടന്ന് ‘സീറോ ടോളറന്‍സ്’ നയത്തില്‍ എത്തണമെന്നും ജയശങ്കര്‍ ആഹ്വാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular