Sunday, May 19, 2024
HomeKeralaആര്‍.എസ്.എസിനോട് മൃദുസമീപനം; കെ.സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം

ആര്‍.എസ്.എസിനോട് മൃദുസമീപനം; കെ.സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം

പാലക്കാട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലാ ക്യാമ്ബ്.

ആര്‍.എസ്.എസിനോട് കെ.പി.സി.സി പ്രസിഡന്‍റ് സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാനാവില്ലെന്നായിരുന്നു വിമര്‍ശനം.

പാര്‍ട്ടിക്കുള്ളില്‍ എത്ര വലിയ നേതാവായാലും ആര്‍.എസ്.എസിനെ താങ്ങി നിര്‍ത്തുന്നെന്ന രീതിയില്‍ സംസാരിച്ചാല്‍ നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവര്‍ ഒറ്റുകാരാണ്.

ശശി തരൂരിനെ ഒറ്റപ്പെടുത്താനാവില്ല. അത് തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തിന് വേദി നല്‍കും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലീം ലീഗില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ച്‌ പിടിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular