Friday, May 3, 2024
HomeIndiaബംഗാളില്‍ ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഉണ്ടാകും, യുപിയിലെ പോലെ ബംഗാളിലും ബുള്‍ഡോസറുകള്‍ ഓടുമെന്ന് സുവേന്ദു...

ബംഗാളില്‍ ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഉണ്ടാകും, യുപിയിലെ പോലെ ബംഗാളിലും ബുള്‍ഡോസറുകള്‍ ഓടുമെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലേത് പോലെ പശ്ചിമ ബംഗാളിലും ബുള്‍ഡോസര്‍ ഓടുമെന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.

ജന്മനാടായ കാന്തിയില്‍ ഒരു സമ്മേളനത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സംസാരിക്കവെയാണ് വ്യക്തമാക്കിയത്.

‘തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. ബംഗാളില്‍ ഒരു ദേശീയ സര്‍ക്കാര്‍ വരും. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഉണ്ടാകും. ഉത്തര്‍പ്രദേശിലെ പോലെ ബംഗാളിലും ബുള്‍ഡോസറുകള്‍ ഓടും,’ അദ്ദേഹം പറഞ്ഞു.

ഡിസംബറില്‍ തൃണമൂല്‍ സര്‍ക്കാര്‍ വീഴുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അധികാരി അവകാശപ്പെട്ടു. ‘ഡിസംബറിലെ മൂന്ന് പ്രധാന തീയതികള്‍ ഞാന്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍ മാറ്റുമെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എംഎല്‍എമാര്‍ സര്‍ക്കാരിനെ താഴെയിറക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അതോ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ബിജെപി അധികാരത്തില്‍ വരണോ?’ സുവേന്ദു അധികാരി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular