Monday, May 20, 2024
HomeKeralaകാന്‍സര്‍ രോഗിയായ ലോട്ടറി വില്‍പനക്കാരിയുടെ പഴ്സും പണവും മോഷ്ടിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കാന്‍സര്‍ രോഗിയായ ലോട്ടറി വില്‍പനക്കാരിയുടെ പഴ്സും പണവും മോഷ്ടിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: കാന്‍സര്‍ രോഗിയായ ലോട്ടറി വില്‍പനക്കാരിയുടെ പഴ്സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.
തൃശൂര്‍ പാണഞ്ചേരിയില്‍ താമസമാക്കിയ പൊന്നൂക്കര സ്വദേശി പി. ജെ. ജോയിയെ ആണ് ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.

തൃശൂര്‍ പാട്ടുരായ്ക്കലില്‍ ലോട്ടറി വില്‍പന നടത്തിയിരുന്ന കാന്‍സര്‍ രോഗിയായ സ്ത്രീയുടെ പണമടങ്ങിയ പഴ്സാണ് ജോയി മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.‌

ലോട്ടറി വാങ്ങാനെന്ന വ്യാജേന സ്ത്രീയുടെ അടുത്തെത്തിയ ഇയാള്‍ പഴ്സ് എടുത്ത് ഓടിപോവുകയായിരുന്നു. പഴ്സിനകത്ത് സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മാറ്റിയെടുക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കുന്നതിനായി കരുതിയിരുന്ന 30,000 രൂപയും, സമ്മാനാര്‍ഹമായ 3000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു.

സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാള്‍ ഇതിനുമുമ്ബ് തൃശൂര്‍ ശക്തന്‍ നഗറിലെ ഫ്രൂട്ട് സ്റ്റാളില്‍ നിന്നും പണമടങ്ങിയ ബാഗ് മോഷ്ടിച്ചിരുന്നു. കൈയോടെ പിടിച്ചപ്പോള്‍ പണം തിരിച്ചുനല്‍കി കേസ് ഒത്തുതീര്‍ക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular